
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. ആറ്റിങ്ങല്‍ പളളിയറ സ്വദേശി വിനീഷാണ് (36) മരിച്ചത്. ഇന്നലെ രാത്രി 9.50-നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ യുവാവിന്റെ തലച്ചോറ് പുറത്തുവന്നിരുന്നു. ബൈക്ക് അമിതവേഗതയില്‍ ആയിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അപകട വിവരം അറിയിച്ചെങ്കിലും പൊലീസ് താമസിച്ചാണ് എത്തിയതെന്നും ആരോപണമുയരുന്നുണ്ട്. മൃതദേഹം ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: The deceased in the accident in Attingal has been identified