വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെ കയ്യേറ്റം ചെയ്ത് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്

dot image

കല്‍പ്പറ്റ: വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന് മർദ്ദനമേറ്റു. പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ പാർട്ടി പരിപാടി നടക്കുന്നതിനിടെയാണ് കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകർ ഡിസിസി പ്രസിഡണ്ടിനെ കയ്യേറ്റം ചെയ്തത്.
മുള്ളൻകൊല്ലി പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്ക വികസന സെമിനാറിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ ഡിസിസി പ്രസിഡന്റിന്റെ മുഖത്തും വയറിലും അടിച്ചത്.

മർദനമേറ്റ് നിലത്ത് മറിഞ്ഞ് വീണ പ്രസിഡണ്ടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഡിസിസി ജനറൽ സെക്രട്ടറി ഒ ആർ രഘുവിനും പരിക്കേറ്റു. മുള്ളൻകൊല്ലിയിലെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർക്കിടയിലെ ഗ്രൂപ്പ് പോരാണ് യോഗത്തിൽ വാക്കു തർക്കവും സംഘർഷവും ഉണ്ടാക്കാൻ കാരണമെന്നാണ് പുറത്തുവരുന്ന വിവരം.

Content Highlights: Congress workers assaulted Wayanad DCC President ND Appachan

dot image
To advertise here,contact us
dot image