
തിരുവനന്തപുരം: കഞ്ചാവ് വില്‍പന എക്സെെസിനെ അറിയിച്ചതിന്‍റെ പ്രതികാരത്തില്‍ യുവാവിനെ മര്‍ദ്ദിച്ച് തല മൊട്ടയടിച്ച പ്രതികള്‍ പിടിയില്‍. മണ്ണന്തല പൊലീസാണ് പ്രതികളെ പിടികൂടിയത്. ജിതിന്‍, ജ്യോതിഷ്, സച്ചുലാല്‍ എന്നിവരാണ് പിടിയിലായത്. കഞ്ചാവ് വില്‍പ്പനയിലും അടിപിടി കേസുകളിലും പ്രതികളാണ് മൂവരും.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മെഡിക്കല്‍ കോളേജ് സ്വദേശി അബ്ദുള്ളയ്ക്ക് മര്‍ദ്ദനമേറ്റത്. ആറംഗ സംഘം അബ്ദുള്ളയെ എയര്‍പോര്‍ട്ടിന് സമീപം തട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നാലെ അതിക്രൂരമായി മര്‍ദ്ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്തു. തുടർന്ന് കണ്ണുകെട്ടി വഴിയില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. കഞ്ചാവ് വില്‍പന എക്‌സൈസിനെ അറിയിച്ചതിനാണ് മര്‍ദ്ദനം.
Content Highlights: Three suspects arrested after youths head was shaved in revenge for reporting cannabis sales