'ഇയർബാക്ക് സമ്പ്രദായം പിൻവലിക്കണം'; കെഎസ്‌യു പ്രതിഷേധത്തിൽ സംഘർഷം, പ്രവർത്തകന് പരിക്ക്

പ്രവർത്തകർ കൂട്ടംകൂടി നിന്ന് മുദ്രാവാക്യം വിളിച്ചു

'ഇയർബാക്ക് സമ്പ്രദായം പിൻവലിക്കണം'; കെഎസ്‌യു പ്രതിഷേധത്തിൽ സംഘർഷം, പ്രവർത്തകന് പരിക്ക്
dot image

തിരുവനന്തപുരം: ഇയർബാക്ക് സമ്പ്രദായം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സാങ്കേതിക സർവകലാശാലയിലേക്ക് കെഎസ്‌യു നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധം പൊലീസ് തടഞ്ഞതോടെ ബാരിക്കേഡ് മറിച്ചിടാൻ ശ്രമമുണ്ടായി. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

സ്ഥലത്ത് വൻ പൊലീസ് സന്നാഹമായിരുന്നു ഏർപ്പെടുത്തിയിരുന്നത്. മുന്നറിയിപ്പ് ഇല്ലാതെയായിരുന്നു ജലപീരങ്കി പ്രയോഗം. ഇതോടെ പ്രവർത്തകർ പിരിഞ്ഞു പോകാൻ തയാറായില്ല. പ്രവർത്തകർ കൂട്ടംകൂടി നിന്ന് മുദ്രാവാക്യം വിളിച്ചു. സംഭവത്തിൽ ഒരു കെഎസ്‌യു പ്രവർത്തകന് പരിക്കേറ്റു. കൈക്ക് ഗുരുതര പരിക്കേറ്റു. ഇതോടെ പ്രവർത്തകനെ പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: KSU protests at kerala technical university

dot image
To advertise here,contact us
dot image