

പത്തനംതിട്ട: കടയുടമയുടെ പരിചയക്കാരന്‍ എന്ന വ്യാജേനയെത്തി ജീവനക്കാരിയിൽ നിന്നും പണം തട്ടി. പത്തനംതിട്ട കോന്നിയിലെ ഗാര്‍ഡന്‍സ് ജീവനക്കാരിയില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. കടയുടമയുടെ പരിചയക്കാരനാണെന്ന് ജീവനക്കാരിയെ ധരിപ്പിക്കുകയും 5000 രൂപ വാങ്ങിച്ചെടുക്കുകയുമായിരുന്നു.
സ്ഥാപന ഉടമ പണം തരാനുണ്ടെന്നായിരുന്നു ജീവനക്കാരിയോട് പറഞ്ഞത്. ജീവനക്കാരിയുടെ മുന്നില്‍ നിന്നും കടയുടമയെ ഫോണ്‍ വിളിക്കുന്നതായി തട്ടിപ്പുകാരന്‍ അഭിനയിക്കുകയും ചെയ്തു. പണം നല്‍കിയ ശേഷം ജീവനക്കാരി സ്ഥാപന ഉടമയെ വിളിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി മനസ്സിലായത്. ഗാര്‍ഡന്‍സ് ഉടമ രാമചന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Content Highlight : Swindled money from the employee by posing as an acquaintance of the shop owner