പത്തനംതിട്ടയില്‍ ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കലഞ്ഞൂരിലാണ് അപകടം നടന്നത്

പത്തനംതിട്ടയില്‍ ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
dot image

പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്‌കൂട്ടറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. 65വയസുള്ള അജിയാണ് മരിച്ചത്. കലഞ്ഞൂരിലാണ് അപകടം നടന്നത്. ഇടറോഡില്‍ നിന്നും സംസ്ഥാനപാതയിലേക്ക് കയറുന്നതിന് ഇടയിലാണ് സ്‌കൂട്ടര്‍ ട്രാവറിലേക്ക് ഇടിച്ചത്. അജിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊടുമണ്‍ പ്ലാന്റേഷനില്‍ ജോലിക്കാരനാണ് അജി.

Content Highlights: A scooter rider died after the scooter collided with a tempo traveller in Pathanamthitta. The accident resulted in the death of the rider, and further details about the incident are awaited.

dot image
To advertise here,contact us
dot image