

പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ സ്ത്രീയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. റാന്നി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഷൂട്ടറാണ് കാട്ടുപന്നിയെ വെടിവെച്ച് കൊന്നത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. ഒരു മണിക്കൂറോളം പിന്തുടര്‍ന്ന ശേഷമായിരുന്നു കാട്ടുപന്നിയെ കണ്ടെത്താനായത്. തുടര്‍ന്ന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായ ബീനയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കാട്ടുപന്നി കടയിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതിനിടെ ബീന കടയ്ക്ക് പുറത്തേയ്ക്ക് ഇറങ്ങി ഓടി. എന്നാല്‍ കാട്ടുപന്നി പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. കാട്ടുപന്നിയുടെ കുത്തേറ്റ് ബീനയുടെ കയ്യിക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ വിഷയത്തില്‍ ഇടപെടുകയും പന്നിയെ വെടിവെച്ച് കൊല്ലാന്‍ തീരുമാനിക്കുകയുമായിരുന്നു. പഞ്ചായത്ത് അധികൃതരും ഷൂട്ടറും നടത്തിയ തെരച്ചിലില്‍ ഒരു കിലോമീറ്റര്‍ അകലെ പന്നിയെ കണ്ടെത്തുകയും വെടിവെച്ച് കൊല്ലുകയുമായിരുന്നു.
Content Highlights- A wild boar that attacked a woman in Ranni, Pathanamthitta, was shot dead by authorities after the incident.