

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരന് തെരുവുനായയുടെ കടിയേറ്റു. പാരിപ്പളളി സ്വദേശി റെജിനാണ്(42) കടിയേറ്റത്. വാട്ടര്‍ അതോറിറ്റി ആറ്റിങ്ങല്‍ സെക്ഷന് കീഴിലെ ജീവനക്കാരനാണ് റെജിന്‍. ഇന്ന് വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. പമ്പ് ഹൗസില്‍ ജോലിക്കിടെ തെരുവുനായ കാലില്‍ കടിക്കുകയായിരുന്നു. അതേ നായ പ്രദേശത്ത് മറ്റ് തെരുവുനായ്ക്കളെയും കടിച്ചിട്ടുണ്ട്. കാലിന് പരിക്കേറ്റ റെജിനെ പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Content Highlights: A Kerala Water Authority employee was attacked and bitten by a stray dog while on duty in Attingal, Thiruvananthapuram. He has been admitted to the hospital.