ഇറാനുമായുള്ള ബന്ധം പഴയ നിലയിലേക്ക് മടങ്ങുക അസാധ്യം; നിലപാട് വ്യക്തമാക്കി യുഎഇ

'ഭീഷണികളും ആക്രമണങ്ങളും ഒരു പുതിയ യാഥാര്‍ത്ഥ്യമായി അംഗീകരിച്ച് മുന്നോട്ട് പോകാന്‍ യുഎഇക്ക് കഴിയില്ല'

ഇറാനുമായുള്ള ബന്ധം പഴയ നിലയിലേക്ക് മടങ്ങുക അസാധ്യം; നിലപാട് വ്യക്തമാക്കി യുഎഇ
dot image

ഇറാനുമായുള്ള ബന്ധം പഴയ നിലയിലേക്ക് മടങ്ങുന്നത് അസാധ്യമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ്. തുര്‍ക്കിയില്‍ നടന്ന അന്റാലിയ ഡിപ്ലോമസി ഫോറത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഭീഷണികളും ആക്രമണങ്ങളും ഒരു പുതിയ യാഥാര്‍ത്ഥ്യമായി അംഗീകരിച്ച് മുന്നോട്ട് പോകാന്‍ യുഎഇക്ക് കഴിയില്ല. വാക്കുകളിലൂടെയല്ല, മറിച്ച് പ്രവൃത്തികളിലൂടെയായിരിക്കും ഇനി ഇറാനെ വിലയിരുത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സത്യസന്ധതയും ഉറപ്പുകളും ഇല്ലാതെ ബന്ധം പുനസ്ഥാപിക്കാനാവില്ലെന്നും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളുടെ മുറിവുകള്‍ ഇപ്പോഴും തങ്ങള്‍ അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇ നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള വാതില്‍ പൂര്‍ണ്ണമായും അടയ്ക്കുന്നില്ലെങ്കിലും പ്രകോപനങ്ങള്‍ അവസാനിപ്പിക്കാതെ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും അന്‍വര്‍ ഗര്‍ഗാഷ് വ്യക്തമാക്കി.

Content Highlights: The UAE clarified its position stating that relations with Iran are unlikely to return to their previous state, highlighting a firm diplomatic stance on ongoing issues.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us