
പത്തനംതിട്ട: ആചാരപരമായും ചരിത്രപരമായും ഏറെ പ്രത്യേകതയുള്ള ആറന്മുള വള്ളസദ്യ കഴിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള അവസരമൊരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഫോണ്‍ വഴിയോ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ തയ്യാറാക്കിയ പ്രത്യേക കൗണ്ടറില്‍ നേരിട്ടെത്തിയോ വള്ളസദ്യക്കുള്ള കൂപ്പണുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.
നിലവില്‍ ഞായറാഴ്ച ദിവസത്തെ വള്ള സദ്യയാണ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുക. വള്ളസദ്യ അവസാനിക്കുന്നതുവരെ എല്ലാ ഞായറാഴ്ചയും ഈ സൗകര്യം ലഭ്യമാണ്. വള്ളസദ്യ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി ഒരാൾക്ക് 250 രൂപയാണ് നിരക്ക്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫോണ്‍ നമ്പര്‍: 9188911536