ശക്തമായ കാറ്റില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണു; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

ചക്കുപള്ളത്ത് തോട്ടം പണിയില്‍ ഏര്‍പ്പെട്ടിരുന്ന തമിഴ്‌നാട് കെ ജി പെട്ടി സ്വദേശി സുധ (50) ആണ് മരിച്ചത്

dot image

ഇടുക്കി: സംസ്ഥാനത്ത് ശക്തമായ കാറ്റ് തുടരുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കി ചക്കുപ്പള്ളത്ത് ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ചക്കുപള്ളത്ത് തോട്ടം പണിയില്‍ ഏര്‍പ്പെട്ടിരുന്ന തമിഴ്‌നാട് കെ ജി പെട്ടി സ്വദേശി സുധ (50) ആണ് മരിച്ചത്.

ഏലത്തോട്ടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കവേ ശക്തമായ കാറ്റില്‍ മരക്കൊമ്പ് ഒടിഞ്ഞുവീഴുകയായിരുന്നു. ഈ മരക്കൊമ്പ് സുധയുടെ ശരീരത്തിലാണ് പതിച്ചത്. പരിക്കേറ്റ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

content highlights: Tree branch breaks off in strong winds; plantation worker dies tragically

dot image
To advertise here,contact us
dot image