ചരിത്രം! വിൻഡീസിനെ തല്ലിപ്പരത്തിയ സെഞ്ച്വറിയുമായി ടിം ഡേവിഡ് നടന്നുകയറിയത് റെക്കോർഡിലേക്ക്

സെഞ്ച്വറി നേടിയ ടിം ഡേവിഡിന്റെ കരുത്തിൽ ഓസ്‌ട്രേലിയ ആവേശകരമായ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു

dot image

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ചരിത്രം കുറിച്ച് ഓസ്ട്രേലിയൻ താരം ടിം ഡേവിഡ്. വെർണർ പാർക്കിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് വേണ്ടി വെടിക്കെട്ട് സെഞ്ച്വറി നേടിയാണ് ടിം ഡേവിഡ് ഹീറോയായത്. സെഞ്ച്വറി നേടിയ ടിം ഡേവിഡിന്റെ കരുത്തിൽ ഓസ്‌ട്രേലിയ ആവേശകരമായ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

37 പന്തിൽ പുറത്താവാതെ 102 റൺസ് നേടിയാണ് ടിം ഡേവിഡ് തിളങ്ങിയത്. ആറ് ബൗണ്ടറികളും 11 കൂറ്റൻ സിക്സുകളും ആണ് താരം നേടിയത്. ഇതോടെ ഇന്റർ നാഷണൽ ടി20യിൽ ഓസ്‌ട്രേലിയക്കായി ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമായി മാറാനും ഡേവിഡിന് സാധിച്ചു. ജോഷ് ഇം​ഗ്ലിസിന്റെ റെക്കോർഡ് തകർത്താണ് ഡേവിഡ് ഈ റെക്കോർഡ് കൈവരിച്ചത്. കഴിഞ്ഞ വർഷം സ്കോട്ട്ലൻഡിനെതിരെ നടന്ന മത്സരത്തിൽ 43 പന്തിൽ സെഞ്ച്വറി നേടിയാണ് ഇം​ഗ്ലിസ് ഈ നേട്ടം കൈവരിച്ചിരുന്നത്.

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ‌ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയാണ് ഓസ്‌ട്രേലിയ പരമ്പര പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ നാല് വിക്കറ്റ് 214 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഓസീസിന് മുമ്പിൽ ഉയർത്തിയത്. വിജയലക്ഷ്യം പിന്തുടർന്ന കങ്കാരുപ്പട ടിം ‍ഡേവിഡിന്റെ സെഞ്ച്വറിക്കരുത്തിൽ ആറ് വിക്കറ്റുകളും 23 പന്തുകളും ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. വിജയത്തോടെ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ.

Content Highlights: Tim David smashes Australia’s fastest T20 century in victory against West Indies

dot image
To advertise here,contact us
dot image