
പത്തനംതിട്ട: തിരുവല്ലയില്‍ മീന്‍ പിടിക്കാന്‍ പോയ 49കാരനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരിങ്ങര സ്വദേശി ടി ജി ഇടിക്കുളയാണ് മരിച്ചത്. തോട്ടില്‍ സ്ഥാപിച്ചിരുന്ന മീന്‍ കൂട് നോക്കാനായി പോകുന്നു എന്ന് പറഞ്ഞാണ് ഇടിക്കുള വീട്ടില്‍ നിന്നുമിറങ്ങിയത്.
ഏറെ നേരം കഴിഞ്ഞിട്ടും ഇടിക്കുളയെ കാണാത്തതിനെ തുടര്‍ന്ന് ഭാര്യ അന്വേഷിച്ച് എത്തിയപ്പോഴാണ് തോട്ടില്‍ മൃതദേഹം കണ്ടത്. മീന്‍കൂട് നോക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തോട്ടില്‍ വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
content highlights: 49-year-old man found dead in stream after going fishing