
പത്തനംതിട്ട: കോഴഞ്ചേരിയില്‍ ട്രാന്‍സ്‌മെന്‍ തൂങ്ങിമരിച്ച നിലയില്‍. 25 വയസ്സുകാരനായ സിദ്ധാര്‍ത്ഥാണ് തൂങ്ങിമരിച്ചത്. രാവിലെ വിളിച്ചുണര്‍ത്താന്‍ അമ്മയെത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.
2022ലാണ് സിദ്ധാര്‍ത്ഥ് പുരുഷനാകാനുള്ള ശസ്ത്രക്രിയ അടക്കം ആരംഭിച്ചത്. ഹോര്‍മോണ്‍ ചികിത്സ നടന്നുവരികയായിരുന്നു. ജോലി കിട്ടാത്തതിനാല്‍ മാനസിക വിഷമം ഉണ്ടായിരുന്നതായി സിദ്ധാര്‍ത്ഥിന്റെ ബന്ധുക്കള്‍ പറയുന്നു.
ചികിത്സക്ക് അടക്കമുള്ള സാമ്പത്തിക പ്രതിസന്ധികള്‍ ആകാം സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കാനുള്ള കാരണം എന്ന് സംശയിക്കുന്നു. ആറന്മുള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: Transmen sidhrath passed away