
ചെന്നൈ: തമിഴ്‌നാട്ടില്‍ നടനും ടിവികെ നേതാവുമായ വിജയ്ക്ക് തിരിച്ചടി. വിജയുടെ പാര്‍ട്ടിയുടെ യുവജന നേതാവായിരുന്ന വൈഷ്ണവി പാര്‍ട്ടി വിട്ട് ഡിഎംകെയില്‍ ചേര്‍ന്നതാണ് തിരിച്ചടിയായത്. കോയമ്പത്തൂരിലെ ഡിഎംകെ ഓഫീസില്‍വെച്ച് നടന്ന ചടങ്ങില്‍ വൈഷ്ണവി ഡിഎംകെ അംഗത്വം സ്വീകരിച്ചു. മുന്‍ മന്ത്രി സെന്തില്‍ ബാലാജി ചടങ്ങില്‍ അദ്ധ്യക്ഷനായി. വൈഷ്ണവിയോടൊപ്പം നിരവധി യുവ ടിവികെ പ്രവര്‍ത്തകരും ഡിഎംകെയുടെ ഭാഗമായി.
യുവജനങ്ങളെയും സ്ത്രീകളെയും ടിവികെ പാര്‍ട്ടി സംവിധാനം അവഗണിക്കുകയാണെന്ന് വൈഷ്ണവി പറഞ്ഞു. യുവജന ശാക്തികരണത്തിന്റെ വേദിയാവുമെന്ന് കരുതിയ ടിവികെ ബിജെപിയുടെ മറ്റൊരു പകര്‍പ്പായി മാറിയെന്നും പറഞ്ഞു.
വ്യക്തിപരമായ സമയം മാത്രമല്ല പണവും താന്‍ ടിവികെയ്ക്ക് വേണ്ടി ചെലവഴിച്ചു. പാര്‍ട്ടി നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപയോളം ശേഖരിച്ചു. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ മുഖം തന്നതുപോലുമില്ലെന്നും വൈഷ്ണവി പറഞ്ഞു. നീ വെറുമൊരു പെണ്‍കുട്ടിയാണ്. നിനക്ക് രാഷ്ട്രീയത്തെ കുറിച്ച് എന്തറിയാം?. മുതിര്‍ന്ന നേതാക്കള്‍ ഇങ്ങനെയാണ് പറഞ്ഞിരുന്നതെന്നും വൈഷ്ണവി പറഞ്ഞു.
Content Highlights: Former TVK Leader Vaishnavi joins DMK