കഴക്കൂട്ടത്ത് യുവാവിനെ ഹണി ട്രാപ്പിലാക്കി മർദ്ദിച്ച ശേഷം കവർച്ച; ഔഡി കാറും സ്വര്‍ണവും പണവും ഫോണും കവർന്നു

സംഭവവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

dot image

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം കവർച്ച. ഇന്നലെ രാത്രിയായിരുന്നു സംഭവം. കാട്ടാക്കട സ്വദേശി അനുരാജിനെയാണ് ആക്രമിച്ച് കവർച്ച നടത്തിയത്. 15 ലക്ഷം രൂപ വരുന്ന ഔഡി കാറും സ്വർണാഭരണങ്ങളും പണവും മൊബൈൽഫോണും ഇയാളിൽ നിന്ന് തട്ടിയെടുത്തു. ഹണി ട്രാപ്പിൽ പെടുത്തിയ ശേഷമാണ് മർദ്ദിച്ചവശനാക്കിയത്. സംഭവവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights: Robbery after beating man in Kazhakoottham

dot image
To advertise here,contact us
dot image