

പാലക്കാട്: ഡിവൈഎസ്പിയുടെ പേരില്‍ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മീനാക്ഷിപുരം സ്വദേശി എലപ്പുള്ളി കുന്നാച്ചി സ്വദേശി കൃഷ്ണപ്രസാദാ(38)ണ് മീനാക്ഷിപുരം പൊലീസിന്റെ പിടിയിലായത്. ഓണ്‍ലൈന്‍ ലോട്ടറി വില്‍പന നടത്തുന്ന സംഘങ്ങളോടാണ് കൃഷ്ണപ്രസാദ് ഡിവൈഎസ്പിക്ക് നല്‍കാനെന്ന പേരില്‍ പണം ആവശ്യപ്പെട്ടത്. ചിറ്റൂര്‍ ഡിവൈഎസ്പിയുടെ പേരില്‍ പണം തട്ടാനായിരുന്നു പദ്ധതി. ലോട്ടറി വ്യാപാരികളില്‍ നിന്നും വിവരം ലഭിച്ച മീനാക്ഷിപുരം പൊലീസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.
Content Highlights: One person was arrested for allegedly attempting to collect money from online lottery groups by using the name of a DySP