പാലക്കാട് വയോധിക്ക് നേരെ പീഡനശ്രമം,യുവാവിനെതിരെ കേസെടുത്ത് പൊലീസ്; അന്വേഷണം ഊർജിതം

ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം

പാലക്കാട് വയോധിക്ക് നേരെ പീഡനശ്രമം,യുവാവിനെതിരെ കേസെടുത്ത് പൊലീസ്; അന്വേഷണം ഊർജിതം
dot image

പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികക്ക് നേരെ പീഡനശ്രമം. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയായ വയോധികക്കു നേരെയാണ് പീഡനശ്രമം ഉണ്ടായത്. വീട്ടില്‍ വാടകയ്ക്ക് മുറിയുണ്ടോ എന്ന് അന്വേഷിച്ച് എത്തിയ പട്ടാമ്പി തിരുവേഗപ്പുറ സ്വദേശിയായ യുവാവാണ് വയോധികയെ കടന്നു പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

അതിക്രമത്തില്‍ വയോധികക്ക് പരിക്കേൽക്കുകയും ഒരു പല്ല് നഷ്ടപ്പെട്ടുകയും ചെയ്തു. വയോധിക ബഹളമുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാര്‍ ഓടി കൂടിയതോടെ ഇയാള്‍ വന്ന പിക്കപ്പ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടുകയായിരുന്നു. യുവാവിനെതിരെ റേപ്പ് ഉള്‍പ്പെടുന്ന ഗുരുതര വകുപ്പുകള്‍ ചുമത്തി ഒറ്റപ്പാലം പൊലീസ് കേസെടുത്തു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി

Content Highlight : Attempted assault on elderly woman in Palakkad; police register case against young man; investigation intensified

dot image
To advertise here,contact us
dot image