രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' IFFKയിലേക്ക്, അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള സിനിമകൾ

അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് രണ്ട് മലയാള ചിത്രങ്ങൾ

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' IFFKയിലേക്ക്, അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള സിനിമകൾ
dot image

ഈ വർഷത്തെ IFFKയിലേക്ക് മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് 12 സിനിമകൾ തെരഞ്ഞെടുക്കപ്പെട്ടു. കൂട്ടത്തിൽ രാജേഷ് മാധവന്റെ ആദ്യ സംവിധാനമായ 'പെണ്ണും പൊറാട്ടും' പ്രദർശിപ്പിക്കുന്നുണ്ട്. ജിയോ ബേബിയുടെ ചിത്രം എബ്ബ് ഈ വർഷം പ്രദർശിപ്പിക്കും. സമസ്താലോകാ (ഷെറി ഗോവിന്ദൻ), അംബ്രോസിയ (ആദിത്യാ ബേബി), കാത്തിരിപ്പ് (നിപിൻ നാരായണൻ), ശവപ്പെട്ടി (റിനോഷൻ കെ.), ആദിസ്നേഹത്തിന്റെ വിരുന്നുമേശ (മിനി ഐ.ജി.), ശേഷിപ്പ് (ശ്രീജിത്ത് എസ്. കുമാർ, ഗ്രിറ്റോ വിൻസെന്റ്), അന്യരുടെ ആകാശങ്ങൾ (ശ്രീകുമാർ കെ.), ഒരു അപസർപ്പക കഥ (അരുൺ വർധൻ), മോഹം (ഫാസിൽ റസാഖ്), ചാവു കല്യാണം (വിഷ്ണു ബി. ബീന) എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് രണ്ട് മലയാള ചിത്രങ്ങൾ. സഞ്ജു സുരേന്ദ്രന്റെ ‘ഖിഡ്കി ഗാവ്’, ഉണ്ണികൃഷ്ണൻ ആവളയുടെ ‘ലൈഫ് ഓഫ് എ ഫാലസ്’എന്നീ ചിത്രങ്ങളാണ് മത്സരിക്കുക. നേരത്തെ ദക്ഷിണ കൊറിയയിലെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഹൈലൈഫ് വിഷൻ അവാർഡ് സ്വന്തമാക്കിയ ചിത്രം കൂടിയാണ് സഞ്ജു സുരേന്ദ്രന്റെ ഖിഡ്കി ഗാവ്. ഡിസംബർ 12 മുതൽ 19 വരെയാണ് മേള അരങ്ങേറുന്നത്.

Content Highlights: Rajesh Madhavans debut directorial to screened at iffk 2025

dot image
To advertise here,contact us
dot image