
തിരുവനന്തപുരം: കേരളത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം വരുത്താന്‍ പോകുന്നു. പരീക്ഷാ ചോദ്യങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. 20 ചോദ്യങ്ങള്‍ക്ക് പകരം 30 ചോദ്യങ്ങളാക്കി മാറ്റുകയും ഓപ്ഷനുകള്‍ മൂന്നില്‍ നിന്ന് നാലാക്കുകയും ചെയ്യും. ഒരു ഉത്തരം എഴുതാന്‍ 30 സെക്കന്‍ഡ് സമയമാണ് അനുവദിക്കുക. മുഴുവന്‍ ചോദ്യത്തില്‍ നിന്ന് കുറഞ്ഞത് 18 ഉത്തരങ്ങള്‍ എങ്കിലും ശരിയായിരിക്കണം. നേരത്തെ 20 ചോദ്യങ്ങളില്‍ 12 എണ്ണം ശെരിയായാല്‍ മതിയായിരുന്നു. പുതിയ സിലബസ് എംവിഡിയുടെ ലീഡ്‌സ് ആപ്പില്‍ ലഭ്യമാണ്. ആപ്പില്‍ മോക് ടെസ്റ്റിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Content Highlight; Learner's exam pattern to change in the state from October 1st