നെല്ലിയാമ്പതിയിൽ വീടിനുള്ളിലെ സാധനങ്ങൾ എടുത്തെറിഞ്ഞ് കൊമ്പൻ; അട്ടപ്പാടി ജനവാസമേഖലയിൽ നിലയുറപ്പിച്ച് കാട്ടാനകൾ

വീടിനു മുന്നിലെ ഷെഡും ആന തകർത്തു

നെല്ലിയാമ്പതിയിൽ വീടിനുള്ളിലെ സാധനങ്ങൾ എടുത്തെറിഞ്ഞ് കൊമ്പൻ; അട്ടപ്പാടി ജനവാസമേഖലയിൽ നിലയുറപ്പിച്ച് കാട്ടാനകൾ
dot image

പാലക്കാട്‌: നെല്ലിയാമ്പതിയിൽ വീടിനുള്ളിലെ സാധനങ്ങൾ എടുത്തെറിഞ്ഞ് കൊമ്പൻ. ചന്ദ്രമല എസ്റ്റേറ്റിലെ ഊത്തുക്കുഴി ഡിവിഷനിലെ ശോഭനയുടെ വീട്ടിലാണ് ആനയുടെ അതിക്രമം. തുമ്പിക്കൈ വെച്ച് വീടിനുള്ളിലെ സാധനങ്ങൾ പുറത്തിട്ട് നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിനു മുന്നിലെ ഷെഡും ആന തകർത്തു.

അതേസമയം, പാലക്കാട് അട്ടപ്പാടിയിലെത്തിയ കാട്ടാനക്കൂട്ടം മൂന്നാം ദിനവും ജനവാസമേഖലയിൽ തുടരുകയാണ്. കാട്ടാന ജനവാസ മേഖലയിൽ തുടരുന്നതിനാൽ അട്ടപ്പാടിയിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന വഴികളിൽ നിരീക്ഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. തഹസിൽദാരുടെ നിർദ്ദേശ പ്രകാരമാണ് നടപടി.

Content Highlights: Wild elephants in the residential area of ​​Attappadi

dot image
To advertise here,contact us
dot image