
പാലക്കാട്: തേങ്കുറിശ്ശിയില്‍ തോട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. തേങ്കുറിശ്ശി സ്വദേശി രമേശ് (44) ആണ് മരിച്ചത്. കോട്ടയത്ത് ബേക്കറി ജീവനക്കാരനാണ് രമേശ്. അവധിക്ക് നാട്ടിലെത്തിയ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.
Content Highlights: Youth died when try to fishing in pond in Palakkad