ഭക്ഷണത്തിന് കറി ലഭിച്ചില്ല; മലപ്പുറത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍

റഷീദ് മദ്യപിച്ചെത്തി ഭാര്യയുമായി പതിവായി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു

ഭക്ഷണത്തിന് കറി ലഭിച്ചില്ല; മലപ്പുറത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍
dot image

മലപ്പുറം: വണ്ടൂര്‍ കാപ്പില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വണ്ടൂര്‍ കാപ്പില്‍ പാറശേരി കുന്നുമ്മല്‍ ഫസീല (38)യാണ് കൊല്ലപ്പെട്ടത്. ഫസീലയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് റഷീദിനെ വണ്ടൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. റഷീദ് മദ്യപിച്ചെത്തി ഭാര്യയുമായി പതിവായി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഭക്ഷണത്തിന് കറി ലഭിച്ചില്ലെന്ന് പറഞ്ഞാണ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്.

Content Highlights: women passed away at malappuram, husband under custody

dot image
To advertise here,contact us
dot image