

മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് കർഷകനെ വൈദ്യുതി വേലിക്കു സമീപം മരിച്ച നിലയിൽ കണ്ടെത്തി. പട്ടിക്കുന്ന് സ്വദേശി അസീസ് കെ കെ (55)ആണ് മരിച്ചത്. പന്നിയെ തുരത്താൻ വെച്ച വൈദ്യുതി വേലിയിൽ തട്ടി ഷോക്കേറ്റതാണ് മരണ കാരണമെന്നാണ് നിഗമനം. സമീപത്തായി പന്നിയുടെ ജഡവും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: Farmer found dead near electric fence