
Jul 12, 2025
08:04 AM
നിലമ്പൂര്‍: മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ആര്യാടന്‍ മമ്മു അന്തരിച്ചു. 71 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആര്യാടന്‍ മുഹമ്മദിന്‍റെ വലംകൈയ്യെന്ന പോലെ എപ്പോഴും ഒപ്പമുണ്ടായിരുന്നു സഹോദരനായ മമ്മു. ആര്യാടന്‍ മുഹമ്മദിന്‍റെ മകന്‍ ആര്യാടന്‍ ഷൌക്കത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ദിവസത്തിലായിരുന്നു മമ്മുവിന്‍റെ വിയോഗം.
ഭാര്യ: സൈനബ, മക്കൾ രേഷ്മ, ജിഷ്മ, റിസ്വാൻ. മരുമക്കൾ: മുജീബ് അത്തിമണ്ണിൽ, സമീർ, മരുമകൾ ആയിഷ ലുബിന. ആര്യാടൻ മുഹമ്മദിന്‍റെ വസതിയില്‍ ഇന്ന് വൈകിട്ട് 5.30 മുതല്‍ മൃതദേഹം പൊതു ദർശനത്തിന് വെക്കും. ബാപ്പു എന്ന് കുടുംബാംഗങ്ങള്‍ വിളിക്കുന്ന മമ്മുവിന്റെ വിയോഗത്തെ കുറിച്ച് ആര്യാടന്‍ ഷൗക്കത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
പ്രിയപ്പെട്ട ബാപ്പുവും പോയി,
നിലമ്പൂരിനു ഇപ്പോഴുണ്ടായ ഈ മാറ്റത്തിന്,യുഡിഎഫിൻ്റെ വിജയത്തിന്,
ഈ അംഗീകാരത്തിന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഞങ്ങളെ ബാപ്പു.
കുഞ്ഞാക്കാൻ്റെ വേർപാടിന് ശേഷം അദ്ദേഹത്തിൻ്റെ അനുജനായിട്ടല്ല കുഞ്ഞാക്കയെപ്പോലെ ഞങ്ങളെ കുടുംബത്തിന് തണലായ ഞങ്ങളെ ബാപ്പു. ആ തണലും മാഞ്ഞു...
ഇന്ന് രാത്രി 9:30 മണിക്ക് മുക്കട്ട വലിയ ജുമാ മസ്ജിദ് കബറിസ്ഥാനിലാണ് കബറടക്കം.
Content Highlights: Aryadan Muhammed's brother Aryadan Mammu passes away