
മലപ്പുറം : മലപ്പുറം തിരൂരിൽ ഗൾഫ് മാർക്കറ്റിൽ വൻ തീപിടിത്തം. രണ്ടുകടകൾ പൂർണമായും കത്തി നശിച്ചു. അഞ്ചുകടകൾ ഭാഗികമായും കത്തി നശിച്ചു.
ഇന്ന് ഉച്ചയോടെയാണ് അഗ്നിബാധയുണ്ടായത്. ഫയർഫോഴ്സ് ഉടൻ തന്നെ സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. അഗ്നിബാധയുണ്ടാകാനുള്ള കാരണം വ്യക്തമല്ല. അന്വേഷണം നടക്കുകയാണ്.
content highlights : fire breaks out at Gulf Market in Malappuram; Two shops completely gutted