നെഞ്ചുവേദന അനുഭവപ്പെട്ടു, ആശുപത്രിയിലേക്ക് പോകുന്നവഴി കാർ ചെളിയിൽ കുടുങ്ങി ദാരുണാന്ത്യം

നാട്ടുകാർ എത്തി ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സ കിട്ടാൻ വൈകിയതാണു മരണകാരണം.

നെഞ്ചുവേദന അനുഭവപ്പെട്ടു, ആശുപത്രിയിലേക്ക് പോകുന്നവഴി കാർ ചെളിയിൽ കുടുങ്ങി ദാരുണാന്ത്യം
dot image

മലപ്പുറം: വളാഞ്ചേരി തിണ്ടലത്ത് കാർ ചെളിയിൽ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം.

നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചെളിയിൽ കുടുങ്ങിയത്. പിന്നീട് നാട്ടുകാർ എത്തി ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സ കിട്ടാൻ വൈകിയതാണു മരണകാരണം.

ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ഇവിടെ കുന്നിടിച്ച് മണ്ണെടുക്കുന്നുണ്ട്. ഇത് മൂലമാണ് റോഡിൽ ചെളി നിറഞ്ഞത്. യാതൊരു മുൻകരുതലും ഇല്ലാതെ മണ്ണെടുക്കുന്നത് കാരണം പ്രദേശത്ത് അപകടങ്ങൾ തുടർക്കഥയാവുന്നു എന്ന് നാട്ടുകാർ ആരോപിച്ചു. രോഗിയുമായി വന്ന കാർ കുടുങ്ങിയെന്ന് പോലീസിൽ അറിയിച്ചിട്ടും അധികൃതർ എത്താൻ വൈകിയതും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി.

dot image
To advertise here,contact us
dot image