വടകരയില്‍ ഡിവൈഎഫ്ഐ പ്രവർത്തകൻ ജീവനൊടുക്കിയ നിലയില്‍

വടകര വീരഞ്ചേരിയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുകയായിരുന്നു

വടകരയില്‍ ഡിവൈഎഫ്ഐ പ്രവർത്തകൻ ജീവനൊടുക്കിയ നിലയില്‍
dot image

കോഴിക്കോട്: വടകരയില്‍ ഡിവൈഎഫ്ഐ പ്രവർത്തകൻ ജീവനൊടുക്കിയ നിലയില്‍. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മറ്റി അംഗം പുറങ്കര സ്വദേശി എം വി സുമേഷിനെ(37) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വടകര വീരഞ്ചേരിയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുകയായിരുന്നു.

രാത്രി വെെകിയും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ കടയിലെത്തി പരിശോധിച്ചപ്പോഴാണ് സുമേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: A DYFI worker was found dead in Vadakara

dot image
To advertise here,contact us
dot image