ഒരാഴ്ച മുന്‍പ് വിദേശത്ത് നിന്നെത്തിയ യുവാവ് കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍; വിവാഹം ഒന്നരമാസം മുന്‍പ്

ഇന്നലെ രാത്രി നികിലേഷിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു

ഒരാഴ്ച മുന്‍പ് വിദേശത്ത് നിന്നെത്തിയ യുവാവ് കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍; വിവാഹം ഒന്നരമാസം മുന്‍പ്
dot image

കോഴിക്കോട്: നാദാപുരത്ത് യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം സ്വദേശി നികിലേഷിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച മുന്‍പ് വിദേശത്തേക്ക് പോയ നികിലേഷ് ഭാര്യയെ ഒപ്പം കൂട്ടുന്നതിനായി കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.

ഇന്നലെ രാത്രി നികിലേഷിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഒന്നരമാസം മുന്‍പാണ് നികിലേഷിന്റെ വിവാഹം കഴിഞ്ഞത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: youth Found Dead in Bedroom at Nadapuram kozhikode

dot image
To advertise here,contact us
dot image