സ്വർണവില മുകളിലേക്ക്: പവന്‍ വില ദിവസങ്ങള്‍ക്ക് ശേഷം 1,06,000 രൂപയില്‍

ഒരു പവൻ സ്വർണ്ണാഭരണം വാങ്ങാൻ ജ്വല്ലറിയിൽ പോയാൽ കുറഞ്ഞ പണിക്കൂലിയില്‍ 1,15,00 രൂപയോളം നല്‍കേണ്ടി വരും

സ്വർണവില മുകളിലേക്ക്: പവന്‍ വില ദിവസങ്ങള്‍ക്ക് ശേഷം 1,06,000 രൂപയില്‍
അജ്മല്‍ എം കെ
3 min read|02 Jul 2026, 10:22 am
dot image

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില ഒറ്റയടിക്ക് 1,06,000 രൂപ എന്ന നിരക്കിലേക്ക് എത്തി. ഇന്നലെ വൈകുന്നേരം രേഖപ്പെടുത്തിയ 1,04,320 രൂപയിൽ നിന്നാണ് ഈ കുതിപ്പ്. ഇന്നത്തെ വിപണി നിരക്ക് അനുസരിച്ച് 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 345 രൂപ വർധിച്ച് 13,250 രൂപയായിട്ടുണ്ട്. അതായത് 2760 രൂപയാണ് പവന് ഒറ്റയടിക്ക് വർധിച്ചത് ഇതോടൊപ്പം 24 കാരറ്റ് തങ്കത്തിന് ഗ്രാമിന് 14,455 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന് 10,841 രൂപയുമാണ് ഇന്നത്തെ വില.

ഇനി നിങ്ങൾ ഇന്ന് ഒരു പവൻ സ്വർണ്ണാഭരണം വാങ്ങാൻ ജ്വല്ലറിയിൽ പോയാൽ, കുറഞ്ഞ പണിക്കൂലിയും (ഏകദേശം 5%) 3% ജിഎസ്ടിയും എല്ലാം ചേർത്തുവെച്ച് 1,15,00 രൂപയോളം കയ്യിൽ കരുതേണ്ടി വരും. അന്താരാഷ്ട്ര വിപണിയിലെ സാഹചര്യങ്ങളാണ് കേരള വിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്.

ലോക വിപണിയിലെ പ്രതിസന്ധികളെക്കുറിച്ച് വേൾഡ് ഗോൾഡ് കൗൺസിൽ നേരത്തെ തന്നെ ചില സൂചനകൾ നൽകിയിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിലവിൽ ആഗോള വിപണിയെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഇത്തരം യുദ്ധസമാനമായ സാഹചര്യങ്ങൾ വരുമ്പോൾ വൻകിട നിക്ഷേപകർ തങ്ങളുടെ പണം സുരക്ഷിതമാക്കാൻ സ്വർണ്ണത്തിലേക്ക് മാറ്റാൻ തുടങ്ങും.

അമേരിക്കയിലെ ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉയർത്താൻ പോകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും സ്വർണ്ണവിലയെ മുകളിലേക്ക് തന്നെ പിടിച്ചു നിർത്തുകയാണ്. ആഗോള സാഹചര്യങ്ങൾ ഇനിയും വഷളാകുകയാണെങ്കിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,500 ഡോളറിനും മുകളിലേക്ക് പോകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

അതേസമയം, ആഗോള വിപണിയിൽ സ്വർണ്ണവിലയിൽ വലിയ രീതിയിലുള്ള ഇടിവാണ് വേൾഡ് ഗോൾഡ് കൗൺസിൽ പ്രവചിക്കുന്നത്. വരും മാസങ്ങളിൽ സ്വർണ്ണവിലയിൽ നിലവിലുള്ള നിരക്കിൽ നിന്നും 10 ശതമാനത്തിലധികം ഇടിവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, വിലയിലുണ്ടാകുന്ന ഈ തിരുത്തൽ വിപണിയിലേക്ക് ദീർഘകാല നിക്ഷേപകരെയും ഉപഭോക്താക്കളെയും വൻതോതിൽ ആകർഷിക്കുമെന്നും, ഇത് സ്വർണ്ണവിലയ്ക്ക് വീണ്ടും ശക്തമായ പിന്തുണ നൽകുമെന്നും കൗൺസിൽ വ്യക്തമാക്കുന്നു.

ജനുവരിയിൽ ഔൺസിന് 5,405 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണ്ണവില, ജൂൺ മാസത്തോടെ 4,000 ഡോളറിന് താഴേക്ക് കുത്തനെ ഇടിഞ്ഞിരുന്നു. ഈ വർഷം ഇതുവരെ വിലയിൽ 7 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കയും ഇറാനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ സ്വർണ്ണവിലയെ സ്വാധീനിച്ച പ്രധാന ഘടകം.

Content Highlights: Gold prices in Kerala rose after several days of stability, with the price of one pavan of 22-carat gold reaching ₹1,06,000. The increase reflects renewed momentum in the bullion market as global gold prices, currency movements, and investor sentiment continue to influence domestic gold rates.

dot image
To advertise here,contact us
dot image