ശരീരഭാരം കുറയ്ക്കാൻ 6-6-6 നടത്ത രീതി; സോഷ്യൽമീഡിയയിൽ വൈറലാകുന്ന പുതിയ ട്രെൻഡിനെക്കുറിച്ച് അറിയാം

വാം-അപ്പ്, ബ്രിസ്‌ക് വാക്കിംഗ്, കൂള്‍ ഡൗണ്‍ ഇടവേളകള്‍ എന്നിവയിലൂടെ ശീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ഫിറ്റ്‌നസ് നിലനിര്‍ത്താനും സഹായിക്കുന്ന നടത്ത രീതിയാണ് ഇതെന്നാണ് പറയപ്പെടുന്നത്

ശരീരഭാരം കുറയ്ക്കാൻ 6-6-6 നടത്ത രീതി; സോഷ്യൽമീഡിയയിൽ വൈറലാകുന്ന പുതിയ ട്രെൻഡിനെക്കുറിച്ച് അറിയാം
dot image

ജിമ്മിലും പോകണ്ട, വിലയേറിയ ഫിറ്റ്‌നസ് ഉപകരണങ്ങളുടെ സഹായവും വേണ്ട. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന വ്യായാമമാണ് നടത്തം. ശരീരത്തിലെ കൊഴുപ്പ് കത്തിക്കാനും ഫിറ്റ്‌നസ് വര്‍ധിപ്പിക്കാനും സഹായിക്കുന്ന 6-6-6 നടത്ത രീതി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ശരീരഭാരം കുറയ്ക്കല്‍, ഹൃദയാരോഗ്യം, മാനസികാരോഗ്യം, മൊത്തത്തിലുള്ള സ്റ്റാമിന എന്നിവയ്ക്ക് ഈ നടത്ത രീതി സഹായിക്കുമെന്നാണ് ഫിറ്റ്‌നസ് പ്രേമികള്‍ അവകാശപ്പെടുന്നത്.

6-6-6 walking rule

എന്താണ് 6-6-6 നടത്ത രീതി

ആറ് എന്ന സംഖ്യയെ ചുറ്റിപ്പറ്റി നിര്‍മ്മിച്ച ഒരു ഘടനാപരമായ കാര്‍ഡിയോ നടത്ത രീതിയാണ് 6-6-6 നടത്ത രീതി. വാം-അപ്പ്, ബ്രിസ്‌ക് വാക്കിംഗ്, കൂള്‍-ഡൗണ്‍ ഘട്ടങ്ങള്‍ ഇവ സംയോജിപ്പിച്ച് നടത്തം കൂടുതല്‍ ഫലപ്രദമാക്കുക എന്നതാണ് ഇതിന്റെ ആശയം.

6 മിനിറ്റ് വാം-അപ്പ്

പേശികളും സന്ധികളും വ്യായാമത്തിനായി തയ്യാറാക്കുന്നതിനായി സാവധാനത്തിലും സുഖകരമായും നടക്കാന്‍ തുടങ്ങുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതാനായി 6 മിനിറ്റ് പതുക്കെ നടക്കാവുന്നതാണ്.

60 മിനിറ്റ് അല്ലെങ്കില്‍ 6000 ചുവടുകള്‍ വേഗത്തില്‍ നടക്കുക

അടുത്തതായി 60 മിനിറ്റ് അല്ലെങ്കില്‍ 1 മണിക്കൂര്‍ വേഗത്തിലോ 6000 ചുവടോ നടക്കേണ്ടതാണ്. വേഗതയില്‍ വേണം നടക്കാന്‍.

6 മിനിറ്റ് കൂള്‍-ഡൗണ്‍

ശരീരം സുരക്ഷിതമായി പഴയതുപോലെ വീണ്ടെടുക്കാന്‍ അനുവദിക്കുന്നതിന് ക്രമേണ നിങ്ങളുടെ നടത്ത വേഗത വേഗത കുറയ്ക്കുക.

ഈ പതിവ് രാവിലെ 6 മണിക്കോ വൈകുന്നേരം 6 മണിക്കോ ചെയ്യാനാണ് വിദഗ്ധര്‍ പറയുന്നത്. രാവിലെയാണെങ്കില്‍ താപനില കുറയുകയും നടത്തം കൂടുതല്‍ ആസ്വാദ്യകരവും ശാന്തവുമാകും.

6-6-6 walking rule

6-6-6 രീതി വൈറലായത് എന്തുകൊണ്ട്?

വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും എന്നതാണ് 6-6-6 രീതിയെ ജനപ്രീയമാക്കിയത്. സങ്കീര്‍ണ്ണമായ ജിം പ്രോഗ്രാമുകളില്‍ നിന്നോ തീവ്രമായ HIIT വര്‍ക്കൗട്ടുകളില്‍ നിന്നോ വ്യത്യസ്തമായി, 6-6-6 രീതി തുടക്കക്കാര്‍ക്ക് പോലും ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. അതേസമയം ശക്തമായ ആരോഗ്യ ഗുണങ്ങളും നല്‍കുന്നു. നടത്തം ഹൃദയ സംബന്ധമായ ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിനും, പേശികളെയും സന്ധികളെയും ശക്തിപ്പെടുത്തുന്നതിനും, പ്രതിരോധശേഷിയെ പിന്തുണയ്ക്കുന്നതിനും, സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. 6-6-6 നടത്തരീതി ഒരു ഫലപ്രദമായ കാര്‍ഡിയോ സെഷനുംകൂടിയാണ്.

6-6-6 walking rule

6-6-6 നടത്ത രീതിയുടെ ഗുണങ്ങള്‍

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരത്തിന് അമിത ആയാസം നല്‍കാതെ തന്നെ 60 മിനിറ്റ് വേഗത്തിലുള്ള നടത്തം കലോറി എരിച്ചുകളയാനും മെറ്റബോളിസവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

നടത്തത്തോടൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവുംകൂടി സംയോജിപ്പിക്കുമ്പോള്‍ ഇത് ക്രമേണ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിച്ചേക്കാം.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

വേഗത്തിലുള്ള നടത്തം ഹൃദയമിടിപ്പ് ഉയര്‍ത്തുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കാലക്രമേണ ഹൃദയധമനികളുടെ ആരോഗ്യം ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുന്നു.

മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

രാവിലെയും വൈകുന്നേരവും നടക്കുന്നത് സ്‌ട്രെസ് ഹോര്‍മോണുകള്‍ കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും മാനസിക ക്ഷീണം ലഘൂകരിക്കാനും സഹായിക്കും.

തുടക്കക്കാര്‍ക്ക് അനുയോജ്യം

ഓട്ടം അല്ലെങ്കില്‍ ഉയര്‍ന്ന തീവ്രതയുള്ള വ്യായാമങ്ങളില്‍ നിന്ന് വ്യത്യസ്തമായി, നടത്തം സന്ധികളില്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നു. ഇത് പ്രായമായവര്‍ക്കും തുടക്കക്കാര്‍ക്കും അനുയോജ്യമായ വ്യായാമമാണ്. നടത്തരീതി എളുപ്പമായതുകൊണ്ടുതന്നെ ആളുകള്‍ പതിവായി അതില്‍ ഉറച്ചുനില്‍ക്കാന്‍ സാധ്യതയുണ്ട്.

6-6-6 walking rule

6-6-6 നടത്തരീതിക്ക് എന്തെങ്കിലും പരിമിതികള്‍ ഉണ്ടോ?

  • രീതി ലളിതമാണെങ്കിലും തുടക്കക്കാര്‍ക്ക് ഒരു മണിക്കൂര്‍ മുഴുവന്‍ വേഗതയോടെ നടക്കാന്‍ ബുദ്ധിമുട്ടായിരിക്കും. നടത്തത്തിന്റെ തീവ്രത വളരെ വേഗത്തില്‍ വര്‍ദ്ധിപ്പിച്ചാല്‍ ക്ഷീണം അല്ലെങ്കില്‍ പേശിവേദന ഉണ്ടാകാം. ഉടനടി വേഗത വര്‍ദ്ധിപ്പിക്കുന്നതിന് പകരം ക്രമേണ സ്റ്റാമിന വര്‍ദ്ധിപ്പിക്കണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
  • ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ചലന പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവര്‍ പുതിയ ഫിറ്റ്‌നസ് ദിനചര്യകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.

സുരക്ഷിതമായി ചെയ്യാനുള്ള നുറുങ്ങുകള്‍

  • നടക്കുമ്പോള്‍ സപ്പോര്‍ട്ടീവ് വാക്കിംഗ് ഷൂസ് തെരഞ്ഞെടുക്കുക
  • സുരക്ഷിതമായി നടക്കാന്‍ ഒരു റൂട്ട് തിരഞ്ഞെടുക്കുക
  • നടക്കുന്നതിന് മുമ്പും ശേഷവും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക
  • ഒരു ടൈമര്‍ അല്ലെങ്കില്‍ ഫിറ്റ്‌നസ് ട്രാക്കര്‍ ഉപയോഗിക്കുക
  • ശരീരം ശ്രദ്ധിക്കുകയും ആവശ്യമുള്ളപ്പോള്‍ വേഗത ക്രമീകരിക്കുകയും ചെയ്യുക.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വ്യായാമ രീതികള്‍ പിന്തുടരുന്നതിനും വിദഗ്ധ ഉപദേശം തേടേണ്ടതാണ്)

Content Highlights :The 6-6-6 walking pattern is said to help reduce body weight and maintain overall fitness through warm-up, brisk walking, and cool-down intervals.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image