കോഴിക്കോട് മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; പുക ഉയരുന്നത് കണ്ട് യാത്രക്കാരെ പുറത്തിറക്കി

സിഎൻജി ഇന്ധനം ഉപയോഗിക്കുന്ന ബസിൽ ആറ് സിലിണ്ടറുകളാണ് ഉള്ളത്

കോഴിക്കോട് മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; പുക ഉയരുന്നത് കണ്ട് യാത്രക്കാരെ പുറത്തിറക്കി
dot image

കോഴിക്കോട്: മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട് യാത്രക്കാരെ പുറത്തിറക്കി വിട്ടതിനാലാണ് വലിയൊരു അത്യാഹിതം ഒഴിവായത്. സിഎൻജി ഇന്ധനം ഉപയോഗിക്കുന്ന ബസിൽ ആറ് സിലിണ്ടറുകളാണ് ഉള്ളത്. ബസ് പൂർണ്ണമായി തീപടർന്ന് പിടിച്ച നിലയിലാണുള്ളത്. സിഎൻജി സിലണ്ടറുകൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത പരിഗണിച്ച് പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. സിഎൻജി ഇന്ധനം ലീക്കാകുന്ന സാഹചര്യത്തിൽ പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്.

Content Highlights: A private bus running in Mankavu, Kozhikode, caught fire while in motion. Passengers were quickly evacuated after noticing smoke, preventing a major accident. No injuries reported in the Kozhikode bus fire incident.

dot image
To advertise here,contact us
dot image