
കോഴിക്കോട്: സ്‌കൂട്ടറില്‍ നിന്ന് വീണ് യുവതി മരിച്ചു. കോഴിക്കോട് വടകരയിലാണ് സംഭവം. കൈനാട്ടി സ്വദേശി വിജിനയാണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ആയിരുന്നു അപകടം. സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ ഇരുന്ന വിജിന തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Content Highlights: Woman dies after falling from scooter in Kozhikode: