കൂടത്തായിയിൽ കാട്ടുപന്നി സ്കൂട്ടറിലിടിച്ച് അപകടം; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കഴിഞ്ഞ ദിവസം രാത്രി മുടൂർ വളവിലായിരുന്നു അപകടം

കൂടത്തായിയിൽ കാട്ടുപന്നി സ്കൂട്ടറിലിടിച്ച് അപകടം; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
dot image

കോഴിക്കോട്: കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂടത്തായി സ്വദേശി അബ്ദുൾ ജബ്ബാർ ആണ് മരിച്ചത്. കാട്ടുപന്നി കുറുകെ ചാടിയതിനു പിന്നാലെ സ്കൂട്ടർ മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുടൂർ വളവിലായിരുന്നു അപകടം. കഴിഞ്ഞ 15 ദിവസത്തിനിടെ പ്രദേശത്ത് സമാനമായ മൂന്ന് അപകടങ്ങൾ ഉണ്ടായതായി നാട്ടുകാർ ആരോപിച്ചു.

Content Highlights: man died due to wild boar hit on his bike

dot image
To advertise here,contact us
dot image