
പ്രമുഖ പ്രസ്ഥാനത്തിലെ ജനപ്രതിനിധിയായ യുവ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി റിനി ആന്‍ ജോര്‍ജ്. ഈ വ്യക്തിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രശ്‌നങ്ങളുണ്ടെന്നും പ്രസ്ഥാനത്തിലുള്ള നേതാക്കന്മാരുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും വരെ ഇയാളില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും റിനി മാധ്യമങ്ങളോട് തുറന്നടിച്ചു.
റിനി മാധ്യമങ്ങളോട് പറഞ്ഞത്:
ഈ വ്യക്തിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പരാതി വരുന്നുണ്ട്. പ്രസ്ഥാനത്തിലുള്ള നേതാക്കന്മാരുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും വരെ ഇയാളില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ട് സ്വന്തം ഭാര്യയെയും പെണ്‍മക്കളെയും സംരക്ഷിക്കാന്‍ കഴിയാത്ത രാഷ്ട്രീയക്കാർ ഏത് സ്ത്രീയെ സംരക്ഷിക്കും. റീല്‍സും മറ്റും കണ്ട് സ്ത്രീകളും ഇത്തരക്കാരെ വോട്ട് ചെയ്ത് ജയിപ്പിക്കുകയാണ്. വിഷയം ഉന്നയിച്ചപ്പോള്‍ കൂടെയുണ്ടാകുമെന്നാണ് ചില നേതാക്കളെങ്കിലും പറഞ്ഞത്. പരാതി പറഞ്ഞിട്ടും നീക്കുപോക്കുകളുണ്ടായില്ല. പല സ്ത്രീകള്‍ക്കും വീണ്ടും ദുരനുഭവം ഉണ്ടായി. അതിനാല്‍ ഇനിയും മൗനം പാലിക്കുന്നത് ശരിയല്ലെന്ന് തോന്നിയെന്ന് റിനി പറയുന്നു.
ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകാമോ എന്നതാണ് താന്‍ ചിന്തിച്ചത്. വ്യക്തിപരമായി ആ നേതാവിനോട് യാതൊരു പ്രശ്‌നവുമില്ല. വീണ്ടും അയാള്‍ മെസേജുകള്‍ അയച്ചു. യുവനേതാക്കന്മാര്‍ക്ക് എന്തും ചെയ്യാന്‍ രാഷ്ട്രീയം തിരഞ്ഞെടുക്കാമെന്ന രീതിയുണ്ടായി. അത് സമൂഹം ചിന്തിക്കണം. സ്ത്രീപക്ഷ നേതാക്കന്മാരെയും സത്രീകളെയും ജയിപ്പിക്കാന്‍ ശ്രമിക്കണം. റീല്‍സ് കണ്ട് ജനപ്രതിനിധിയെ തിരഞ്ഞെടുക്കരുത്. ഏതൊരു വ്യക്തിക്കും നന്നാവാന്‍ അവസരം നല്‍കണം. ഇനിയും അവസരം നല്‍കുന്നു. നമ്മള്‍ പല തവണ ശ്രമിച്ചിട്ടും അയാള്‍ ഇങ്ങനെ പോവുകയാണെങ്കില്‍ പേരു തുറന്ന് പറയുന്നതിനെ കുറിച്ച് ചിന്തിക്കുമെന്നും റിനി കൂട്ടിച്ചേർത്തു.
ഹൂ കെയേഴ്‌സ് എന്നാണ് അയാളുടെ ആറ്റിറ്റിയൂഡ്. പേര് പറഞ്ഞ് മുന്നോട്ട് പോയാലും ഒരു നീതിയും ലഭിക്കില്ല. ജനപ്രതിനിധിയെ തിരഞ്ഞെടുക്കുമ്പോള്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം. ഏറ്റവും ഒടുവില്‍ ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇയാള്‍ വീണ്ടും മെസേജ് അയച്ചത്. ആദ്യ സമയത്ത് ചെറിയ കാര്യമായാണ് കണ്ടത്. പിന്നീട് പ്രസ്ഥാനത്തുള്ള സ്ത്രീകള്‍ക്കും പ്രശ്‌നമുണ്ടെന്ന് മനസിലായപ്പോഴാണ് പ്രതികരിച്ചത്. ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍ തുറന്ന് പറയാന്‍ തയ്യാറാവണം. ഇത് അവന്റെ മിടുക്കായി മാത്രമേ കാണാന്‍ സാധിക്കുവെന്നാണ് പ്രസ്ഥാനത്തില്‍ തന്നെയുള്ള ആളുകള്‍ പ്രതികരിച്ചത്. ധാര്‍മികതയുണ്ടെങ്കില്‍ ആ പ്രസ്ഥാനം ഇത്തരത്തിലുള്ള നേതാക്കളെ നിയന്ത്രിക്കണം.
Content Highlights: Actor Rini Aan George says the youth leader is a menace for party leaders wives and daughters