

പാലക്കാട്: അമിതവേഗതയില്‍ എത്തിയ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പാലക്കാട് കല്ലേക്കാട് വച്ചാണ് അപകടമുണ്ടായത്. കല്‍പ്പാത്തി കുന്നുംപുറം സ്വദേശി ഫൈസല്‍(38) ആണ് മരിച്ചത്. മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോളാണ് അപകടമുണ്ടായത്. അമിതവേഗതയില്‍ ദിശതെറ്റിച്ചെത്തിയ കാര്‍ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഫൈസല്‍ തൊട്ടുപിന്നാലെ വന്ന ബസ് കയറിയാണ് മരിച്ചത്. റോഡിന്റെ മറുവശത്തേക്ക് തെറിച്ചുവീണതിനാല്‍ മകന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഫൈസലിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
Content Highlight; A speeding car hit a bike; the man fell under the bus and died tragically