ജോലിക്ക് നിന്ന ഹോട്ടലിൽ മോഷണം നടത്തി; നേപ്പാൾ സ്വദേശി പൊലീസിൻ്റെ പിടിയിൽ

പണം കവരുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്

dot image

കോഴിക്കോട് : കോഴിക്കോട് മുക്കത്ത് ജോലിക്ക് നിന്ന കടയിൽ നിന്ന് പണവുമായി കടന്ന് കളഞ്ഞ പ്രതി പിടിയിൽ. നേപ്പാൾ സ്വദേശി ശ്രിജൻ ദമായിയെയാണ് ആണ് പൊലീസ് പിടികൂടിയത്. അഗസ്ത്യൻ മുഴിയിലെ ഹോട്ടലിൽ നിന്ന് 80,000 രൂപയാണ് ഇയാൾ കവർന്നത്. പണം കവരുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. തുടർന്ന് ശ്രിജൻ നാട്ടിലേക്ക് പോകും വഴി മുക്കം പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

Content Highlights: Youth arrested for hotel robbery

dot image
To advertise here,contact us
dot image