പൊലീസ് പരിശോധനയ്ക്കിടെ എംഡിഎംഎ കേസ് പ്രതി രക്ഷപ്പെട്ടു

പ്രതിക്കായി നല്ലളം പൊലീസും ഡാൻസാഫ് സംഘവും തിരച്ചിൽ നടത്തുകയാണ്

dot image

കോഴിക്കോട്: കോഴിക്കോട് പൊലീസ് പരിശോധനയ്ക്കിടെ എംഡിഎംഎ കേസ് പ്രതി രക്ഷപ്പെട്ടു. പന്തീരാങ്കാവ് സ്വദേശി ദിൽഷാദാണ് പൊലീസിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്. പ്രതിക്കായി നല്ലളം പൊലീസും ഡാൻസാഫ് സംഘവും തിരച്ചിൽ നടത്തുകയാണ്. പ്രതിയുടെ കാറിൽ നിന്ന് 51 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.

പന്തീരാങ്കാവിലെ തന്റെ വാടക വീട് കേന്ദ്രീകരിച്ച് ദിൽഷാദ് ലഹരി വിൽപന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാത്തിൽ ഇന്നലെ രാത്രിയിൽ നല്ലളം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. തുടർന്ന് കാറിൽ വീട്ടിലേക്ക് വന്നിറങ്ങിയ ഇയാൾ പൊലീസിനെ കണ്ടതോടെ കാറിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകായിരുന്നു.

തുടർന്ന് ഇയാൾ വിൽപ്പന നടത്താനുദ്ദേശിച്ചിരുന്ന എംഡിഎംഎ കാറിൽ ഉണ്ട് എന്ന് മനസിലാക്കിയ പൊലീസ് വണ്ടിയിൽ നിന്ന് എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. അതേസമയം നല്ലളം സ്റ്റേഷനിൽ തന്നെ ഇയാൾക്കെതിരെ മറ്റ് കേസുകൾ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിയുടെ മൊബൈൽ ഫോൺ ഉൾപ്പടെ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Content Highlights: MDMA case suspect escapes during police search

dot image
To advertise here,contact us
dot image