വിഷക്കൂൺ വിനയായി; പറമ്പിൽ നിന്ന് ശേഖരിച്ച കൂൺ പാകം ചെയ്ത് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

വിഷക്കൂൺ വിനയായി; പറമ്പിൽ നിന്ന് ശേഖരിച്ച കൂൺ പാകം ചെയ്ത് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ
dot image

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിഷക്കൂണാണെന്നറിയാതെ പറമ്പിൽ നിന്ന് ശേഖരിച്ച കൂൺ പാകം ചെയ്ത് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. സംഭവത്തിൽ കൂൺ കഴിച്ച ആറ് പേരാണ് ഭക്ഷ്യവിഷബാധയേറ്റത്.

പൂനൂർ അത്തായക്കുന്നുമ്മൽ അബൂബക്കർ, ഷബ്ന , സൈദ, ഫിറോസ് , ദിയ ഫെബിൻ , മുഹമ്മദ് റസൻ എന്നിവർക്കാണ് വിഷബാധ ഉണ്ടായത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷക്കൂൺ ആണെന്ന് അറിയാതെ പാകം ചെയ്ത കൂൺകറി വീട്ടുകാർ അയൽക്കാർക്കും നൽകിയിരുന്നു.

Content Highlights-Food poisoning for those who ate poisonous mushrooms

dot image
To advertise here,contact us
dot image