എൽ ക്ലാസിക്കോ തോറ്റെങ്കിലും തലയുയർത്തി എംബാപ്പെ; തകർത്തത് 32 വർഷം പഴക്കമുള്ള റെക്കോർഡ്

സീസണിന്റെ തുടക്കത്തിൽ താരത്തിന് മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും പിന്നീട് ഫോമിലേക്കെത്തി

dot image

സ്പാനിഷ് ലാ ലിഗയിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ തോറ്റെങ്കിലും ചരിത്ര നേട്ടം കുറിച്ച് റയൽ മാഡ്രിഡിന്റെ സൂപ്പർ താരം കിലിയന്‍ എംബാപ്പെ. ബാഴ്‌സലോണയ്‌ക്കെതിരെ ഹാട്രിക് നേടിയ എംബാപ്പെ റയലിനായി വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി സീസണിൽ 38 ഗോൾ നേടി.

റയലിനായി അരങ്ങേറ്റ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന റെക്കോർഡാണ് താരം ഇതോടെ സ്വന്തം പേരിലാക്കിയത്. 1992-93 സീസണിൽ ഇവാൻ സൊമൊരാന നേടിയ 37 ഗോളുകളെന്ന റെക്കോഡാണ് താരം മറികടന്നത്. പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡച്ച് മുൻതാരം വാൻ നിസ്റ്റൽറൂയിഎന്നിവരെ നേരത്തെ തന്നെ എംബാപ്പെ പിന്നിലാക്കിയിരുന്നു. 33 ഗോളുകളായിരുന്നു ഇരുവരും നേടിയിരുന്നത്.

ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിൽനിന്ന് സൗജന്യ ട്രാൻസ്ഫറിലാണ് 26കാരനായ എംബാപ്പെ റയലിലെത്തുന്നത്. സീസണിന്റെ തുടക്കത്തിൽ താരത്തിന് മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും പിന്നീട് ഫോമിലേക്കെത്തി. മത്സരത്തിൽ ബാഴ്‌സലോണ ആവേശജയം നേടി. ഒളിംപിക് സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡിനെ ബാഴ്‌സ കീഴടക്കിയത്.

ഈ വിജയത്തോടെ ലാ ലിഗ കിരീടത്തിലേക്ക് ബാഴ്‌സ അടുത്തു. 35 മത്സരങ്ങളില്‍ നിന്ന് 82 പോയിന്റുകളാണ് ബാഴ്‌സയുടെ സമ്പാദ്യം. 75 പോയിന്റുമായി രണ്ടാമതുള്ള റയലിനേക്കാള്‍ ഏഴ് പോയിന്റ് മുന്നിലാണ് റയല്‍. ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം കൂടി നേടിയാല്‍ അവര്‍ക്ക് ലാ ലിഗ ചാമ്പ്യന്മാരാകാം.

രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം ആവേശകരമായ തിരിച്ചുവരവ് നടത്തിയാണ് ബാഴ്സ വിജയം പിടിച്ചെടുത്തത്. ആദ്യ പകുതി തീര്‍ന്നപ്പോള്‍ രണ്ട് ഗോളിന്റെ ലീഡ് വഴങ്ങിയ റയല്‍ രണ്ടാം പകുതിയില്‍ സമനില പിടിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. റയലിന് വേണ്ടി സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ ഹാട്രിക്ക് നേടിയെങ്കിലും വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ബാഴ്‌സക്കായി റാഫീഞ്ഞ ഇരട്ട ഗോളുകള്‍ നേടി തിളങ്ങി. കൂടാതെ എറിക്ക് ഗാര്‍ഷ്യ, ലമീന്‍ യമാല്‍ എന്നിവരും റയലിന്റെ വല കുലുക്കി.

Content Highlights: Mbappe breaks 32-year-old record

dot image
To advertise here,contact us
dot image