
May 25, 2025
02:59 PM
കോഴിക്കോട്: താമരശ്ശേരിയിൽ പിഡബ്ല്യൂഡി റസ്റ്റ് ഹൗസിന് പിന്നിലുളള ഫ്ലാറ്റിലെ ശുചിമുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കാഞ്ഞിരത്തിങ്കൽ അഷറഫ് എന്നയാളുടെ ഉടമസ്ഥതയിലുളള ഫ്ലാറ്റിലാണ് പാമ്പിനെ കണ്ടെത്തിയത്.
ശുചി മുറിയിലെ ഫ്ലഷ് ടാങ്കിനു പിന്നിലായിട്ടായിരുന്നു പാമ്പ്. ഫ്ലാറ്റിലെ താമസക്കാരനായ മുഹമ്മദലി വെള്ളം ഫ്ലഷ് ചെയ്യാനായി ടാങ്കിലെ ബട്ടൺ അമർത്താൻ നോക്കിയപ്പോഴാണ് പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പിനെ കണ്ടത്. പാമ്പിന്റെ കടിയേൽക്കാതെ ഇയാൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പിന്നീട് പാമ്പ് പിടിത്തത്തിൽ പ്രത്യേക പരിശീലനം ലഭിച്ച കോരങ്ങാട് ജംഷിദ് എന്നയാൾ എത്തി പാമ്പിനെ പിടുകൂടുകയായിരുന്നു.
Content Highlight: Found a Cobra Behind Bathroom Flush Tank in a Flat Thamarassery