

കോട്ടയം: ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പാലാ-പൊന്‍കുന്നം റോഡില്‍ എലിക്കുളം ചീരാംകുഴിയിലാണ് അപകടം നടന്നത്. പൊന്‍കുന്നം കൊപ്രാക്കളം തച്ചപ്പുഴയില്‍ കെ അനന്തു (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊപ്രാക്കളം സ്വദേശി അഭിനവിന് (20) പരിക്കേറ്റു. ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെയായിരുന്നു അപകടം.
പാലാ ഭാഗത്തുനിന്ന് വന്ന ട്രാവലറും എതിരേ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ മുന്‍ചക്രമുള്‍പ്പെടുന്ന ഭാഗം വേര്‍പെട്ടു. അപകടം നടന്ന ഉടന്‍ തന്നെ ഇരുവരെയും പൊന്‍കുന്നത്തെ സിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അനന്തു മരിച്ചു. അഭിനവിൻ്റെ പരിക്ക് ഗുരുതരമല്ല.
Content Highlights: A young man died after a bike and van collided in an accident, according to reports.