സാമ്പത്തിക ബാധ്യത; ആറ്റില്‍ ചാടി ജീവനൊടുക്കിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

മാന്നാര്‍ പൂഴിക്കോല്‍ കരോട്ട് പുത്തന്‍പുരയ്ക്കല്‍ കെ എന്‍ ബൈജുവിന്റെ മൃതദേഹമാണ് കായലില്‍ നിന്നും കണ്ടെത്തിയത്

dot image

കോട്ടയം: വൈക്കം വെട്ടിക്കാട്ട്മുക്ക് പാലത്തില്‍ നിന്നും ആറ്റില്‍ ചാടി കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. മാന്നാര്‍ പൂഴിക്കോല്‍ കരോട്ട് പുത്തന്‍പുരയ്ക്കല്‍ കെ എന്‍ ബൈജുവിന്റെ മൃതദേഹമാണ് കായലില്‍ നിന്നും കണ്ടെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് പാലത്തില്‍ നിന്നും ലൈറ്റിട്ട് പാര്‍ക്ക് ചെയ്തിരുന്ന നിലയില്‍ ബൈജുവിന്റെ സ്‌കൂട്ടറും ഇതിന് സമീപത്ത് നിന്നും ചെരുപ്പും കണ്ടെത്തി.

ആറ്റില്‍ ചാടിയിരിക്കാം എന്ന സംശയത്തില്‍ വ്യാപക പരിശോധനയും നടത്തിയിരുന്നു. എന്നാല്‍ ഇതിനിടയിലാണ് പാലാക്കരി ഫിഷ് ഫാമിന് സമീപം ഇന്ന് ഉച്ചയോടെ് മൃതദേഹം പൊങ്ങിയത്. ബൈജുവിന്‌റെ ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യ എന്നാണ് പൊലീസിന്‌റെ നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

content highlights: Financial burden; Body of middle-aged man who committed suicide by jumping into river found

dot image
To advertise here,contact us
dot image