
കോട്ടയം: കോട്ടയം ഒളശ്ശയിൽ യുവാവ് വെള്ളത്തിൽ വീണ് മരിച്ചു. ഒളശ്ശ സ്വദേശി അലൻ ദേവസ്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീട്ടിൽ നിന്ന് പുറത്ത് പോയ യുവാവ് തിരികെ വീട്ടിലേക്ക് എത്തിയില്ല.
ഇതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കോഴിപുഞ്ച പാടശേഖരത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. അതേസമയം അലൻ വീട്ടിലേക്ക് വരുന്നതിനിടയിൽ വെള്ളത്തിലേക്ക് വീണതാകാം എന്ന സംശവും ഉയരുന്നുണ്ട്.
Content Highlights:A young man fell into the water and died in Olassa, Kottayam