

കൊല്ലം: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം കൊല്ലത്ത് പിടിയില്‍. കൊല്ലം സ്വദേശികളായ മാഹിന്‍, മുഹമ്മദ് താരിഖ് എന്നിവരാണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സാഹസികമായി പ്രതികളെ പിടികൂടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ഉളിയന്‍ കോവില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ മോഷണത്തിന് ഉപയോഗിച്ചിരുന്ന ബൈക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Content Highlight : Chain snatching incidents in different parts of Kerala, A gang arrested in Kollam