

കൊല്ലം: കൊല്ലം അഞ്ചലില്‍ കരാട്ടെ പരിശീലനത്തിനിടയില്‍ പതിന്നൊന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വാളകം സ്വദേശിനിയായ അഹന മരിച്ചത്. മാതാവിനൊപ്പമാണ് കുട്ടി ക്ലാസിനെത്തിയത്. കുഴഞ്ഞുവീണ ഉടന്‍ തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാളകം തെക്കേ അമ്പലക്കര പുത്തന്‍ വിള വീട്ടില്‍ ബിനോയ് - സിനി ദമ്പതികളുടെ മകളാണ് അഹന. കരാട്ടേ പരിശീലനത്തിനിടെ വയറുവേദനയും ഛര്‍ദിയുമുണ്ടായി കുഴഞ്ഞുവീണ കുട്ടിയ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടു മണിയോടെ മരിക്കുകയായിരുന്നു.
Content Highlights: An autopsy report has confirmed that an 11-year-old child in Kollam died due to a heart attack