

കൊല്ലം: ചിതറയില്‍ ഇരുചക്ര വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്.
ചിതറ എപിആർഎം സ്‌കൂളിന് മുന്‍വശത്താണ് സംഭവം നടന്നത്. സ്‌കൂട്ടര്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights- Two-wheeler collision in Chitara