

പാലക്കാട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ സ്ഥാനാര്‍ത്ഥിത്വം തള്ളാതെ കോൺഗ്രസ് നേതാവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കണ്ണന്‍ ഗോപിനാഥന്‍. പാലക്കാടുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ അതിനനനുസരിച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകും. പാര്‍ട്ടി എന്താണോ പറയുന്നത് അതിന് അനുസരിച്ചാവും തീരുമാനമെടുക്കുകയെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. പാലക്കാട് കണ്ണന്‍ ഗോപിനാഥൻ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇതിനിടെയാണ് പ്രതികരണം.
2019ല്‍ ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായ നടപടികള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു കണ്ണന്‍. കോട്ടയം കൂരോപ്പട സ്വദേശിയാണ്. രാജിവെച്ചതിന് ശേഷം രാജ്യത്ത് നടന്ന സിഐഎ വിരുദ്ധ പ്രക്ഷോഭങ്ങളിലും മറ്റ് ജനകീയ സമരങ്ങളിലും കണ്ണന്‍ സജീവമായിരുന്നു. 2025 ഒക്ടോബറിലായിരുന്നു കണ്ണൻ കോൺഗ്രസിൽ ചേർന്നത്.
Content Highlights- Kannan Gopinathan said he has strong ties with Palakkad and will follow the party’s decision, without ruling out the possibility of contesting.