
കാസർകോട്: കാഞ്ഞങ്ങാട് നിന്ന് കാണാതായ 19കാരിയെ കണ്ടെത്തി. കർണാടകയിലെ വിരാജ് പേട്ടയിൽ നിന്നാണ് കണ്ടെത്തിയത്. മാതാവിനെ ചികിത്സിക്കാനെത്തിയ മന്ത്രവാദിക്കൊപ്പമായിരുന്നു പെൺകുട്ടി. മന്ത്രവാദി അബ്ദുൾ റഷീദിനെ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അബ്ദുൾ റഷീദിനെ പിടികൂടിയത്.
Content Highlights: Missing 19-year-old girl from Kanhangad found