'വിവാഹം കഴിഞ്ഞ് രണ്ടാം മാസത്തിൽ വഞ്ചന പിടികൂടി'; ചഹലിനെതിരെ തുറന്നുപറച്ചിലുമായി മുൻ ഭാര്യ ധനശ്രീ

ഒരു റിയാലിറ്റി ഷോയിലാണ് ധനശ്രീ വർമ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്

'വിവാഹം കഴിഞ്ഞ് രണ്ടാം മാസത്തിൽ വഞ്ചന പിടികൂടി'; ചഹലിനെതിരെ തുറന്നുപറച്ചിലുമായി മുൻ ഭാര്യ ധനശ്രീ
dot image

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ ചഹലിനെതിരെ ആരോപണവുമായി മുൻ ഭാര്യയും കൊറിയോഗ്രാഫറുമായ ധനശ്രീ വർമ. വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസത്തിനുള്ളിൽ തന്റെ മുൻ ഭർത്താവ് തന്നെ വഞ്ചിച്ചതായി കണ്ടുപിടിച്ചെന്നാണ് ധനശ്രീ വർമ പറഞ്ഞത്. ഒരു റിയാലിറ്റി ഷോയിലാണ് ധനശ്രീ വർമ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.

'റൈസ് ആൻഡ് ഫാൾ' എന്ന റിയാലിറ്റി ഷോയിൽ നടി കുബ്ര സെയ്തിനോട് സംസാരിക്കുക്കുകയായിരുന്നു ധനശ്രീ. ഈ സംഭാഷണത്തിന്റെ ഒരു ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്ററുമായുള്ള ബന്ധം ശരിയാവില്ലെന്ന് എപ്പോഴാണ് ആദ്യമായി തിരിച്ചറിഞ്ഞതെന്ന് ധനശ്രീയോട് കുബ്ര ചോദിക്കുകയായിരുന്നു. ഇതിന് മറുപടിയായാണ് ധനശ്രീയുടെ വെളിപ്പെടുത്തൽ.

'ആദ്യ വർഷത്തിൽ തന്നെ രണ്ടാം മാസത്തിൽ തന്നെ അവനെ പിടികൂടി' എന്നായിരുന്നു ധനശ്രീയുടെ മറുപടി.വിവാഹം ബന്ധം വേർപ്പെടുത്തിയത് സംബന്ധിച്ചുള്ള ജീവനാംശത്തെക്കുറിച്ച് പുറത്ത് വന്ന അഭ്യൂഹങ്ങൾ അസത്യമാണെന്നും ധനശ്രീ പരിപാടിയിൽ വെളിപ്പെടുത്തി.

Content Highlights- Dhanashree Verma Reveals Yuzvendra Chahal Cheated Within First Year Of Marriage

dot image
To advertise here,contact us
dot image